കോളേജുകൾ ഇപ്പോഴും പ്രണയത്തിലാണ്
അടുക്കളയിൽ തിരക്കിട്ട് ജോലി ചെയ്യുന്നതിനിടയിൽ അമ്മുവിന്റെ ഉച്ചസ്ഥായിലുള്ള ഹിപ്പ് പോപ്പ് സോങ് കേട്ട് ഹാലിളകി അവളുടെ റൂമിലേക്ക് ഓടിച്ചെന്നത്. ഒന്നും മനസിലാകാതെ അലറിക്കൂവുന്ന പാട്ടുകൾക്ക് ഒപ്പം തുളളുന്നത് അവളുടെ പതിവായി മാറിയിരിക്കുന്നു .എന്റെ പ്രതിഷേധം അവളെ കൂടുതൽ ശാഠ്യക്കാരിയാക്കുന്നു എന്നാണ് പുള്ളിക്കാരൻ പറയുന്നത്.'' അമ്മ അമ്മയ്ക്കൊന്നു മാറിക്കൂടേ... എപ്പോഴും ഷോക്കടിച്ചപ്പോലേ '' എന്നെക്കുറിച്ച് പിറുപിറുത്തു കൊണ്ട് മധുരപതിനേഴിന്റെ ആവേശത്തിൽ അവൾ നടന്നു പോകുന്നത് വെറുതേയെങ്കിലും ചെറുപുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ച് ഞാൻ നോക്കി നിന്നു.ശരിയാണ്.... അവൾക്കിപ്പോൾ ആവേശമാണ് .പുതിയ കോളേജും കൂട്ടുകാരുമൊക്കെയായി ആകെ മൊത്തം ഹാലിളകി നടക്കുകയാണ് കക്ഷി. തുടക്കത്തിന്റെ ആവേശം സ്കൂ ളിൽ നിന്നും വ്യത്യസ്തമായ രീതികൾ ... അതൊക്കെ അമ്മുവിനെ കൂടുതൽ സന്തോഷവതിയാക്കുന്നുമുണ്ട്. ശരിയാണ് താനും ഇതുപോലെയായി രുന്നു.എങ്കിലും നാൽപ്പതു വർഷങ്ങൾക്കിപ്പുറവും കോളേജുകൾ പ്രണയത്തിൽ തന്നെയാണ് എന്ന് തന്നെ വീണ്ടും ഓർമ്മിപ്പിച്ചത് അമ്മുവാണ്. ജീവിതത്തിലെ കഴിഞ്ഞു പോയ അധ്യായങ്ങളിൽ വെച്ച് ഓർക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ദിനങ്ങൾ .മഴ എനിക്ക് എപ്പോഴും ഇഷ്ടമാണ്. വിദ്യഭാസകാലഘട്ടത്തിന്റെ ആരംഭംമുതൽ, ഒരു വികാരമായി, സാക്ഷിയായി ഒരു ചെറു ചാറ്റൽ മഴയുണ്ടാകാറുമുണ്ട്. സ്കൂളിൽ നിന്നെല്ലാം വ്യത്യസ്തമായി കോളേജ് അഡ്മിഷൻ എടുക്കാൻ ചെന്നപ്പോൾ ഉണ്ടായ മഴയുടെ അനുഭൂതി ഒരു വേറെ ലെവൽ തന്നെയായിരുന്നു.'നവാഗതർക്ക് സ്വാഗതം' ഏന്താൻ നിൽക്കുന്ന ചേട്ടൻ മാരും, ചേച്ചിമാരും ഒക്കെയായി ആകെ മൊത്തം നിറപകിട്ടായായ കോളേജ് കാലഘട്ടം.കൂട്ടുകൂടാനും, സൊറ പറഞ്ഞിരിക്കാനും പറ്റിയ നീണ്ട വരാന്തകളും, വിശാലമായ ഗ്രൗണ്ടും ,ബൊട്ടാണിക്കൽ ഗാർഡനും ഇന്നും മനസിന്റെ ഒരു ചെറിയ കോണിൽ മായാത്ത ദ്യശ്യങ്ങളായി തന്നെ നിറഞ്ഞു നിൽക്കുന്നു. ഓർക്കാൻ ഏറെ ഇഷ്ട്പ്പെടുന്ന ദിവസങ്ങൾ....... കലപില എന്നു വാ തോരാതെ സംസാരിക്കുവാനും, തമാശ പറയുവാനും ആയിരുന്നു എനിക്കേറേയുമിഷ്ടം. കോളേജിൽ English ഡിപാർട്ടുമെന്റിനുണ്ടായിരുന്ന പ്രാധാന്യം ചെറുതൊന്നുമല്ലായിരുന്നു. വേറൊന്നുമല്ല ഇത്തിരി മോഡേൺ ആയ ലുക്ക് ഉള്ള അധ്യാപികമാരും, തനിനാടനും, അല്ലാത്തതുമായ സുന്ദരി പെൺപ്പിള്ളാരും ഇത്തിരി ഫ്രീക്കൻ ചെക്കന്മാരും ഞങ്ങളുടെ ഡിപ്പാർട്ടുമെന്റിന്റെ തലപൊക്കം തന്നെയായിരുന്നു. മറ്റു ഡിപ്പാർട്ടുമെന്റുകാരുടെ ചർച്ചാ വിഷയമായ ''ദൊറോത്തിമദാമ്മ '' എന്നു ചെല്ലപ്പേരുള്ള ഞങ്ങടെ മഞ്ജു മിസ് ഞങ്ങൾ പെൺകുട്ടികളുടെ പോലും ആരാധന കഥാപാത്രവും. ഓർമകളിലെ ഓണക്കാലം മനസിൽ പൊട്ടിച്ചിരിയാണ് ഉണർത്തുന്നത് .പാവാടക്കാരിയിൽ നിന്നും സാരിയുടത്ത് ഓണം അടിപ്പൊളിയാക്കാമെന്ന് വിചാരിച്ച് അമ്മയേ കൊണ്ട് കഷ്ടപ്പെട്ട് ആദ്യമായി സാരിയുടുത്തത്. പക്ഷേ കോളേജ് എത്തിയപ്പോഴേക്കും ബസിലെ നല്ല ഇടി കൊണ്ട് അതിന്റെ കാര്യത്തിൽ ഒരു തീരുമാനമായി.സെമസ്റ്ററുകളുടെ കടന്നു പോക്കുകൾ വേഗതയിലെത്തി അവസാനഘട്ട പരീക്ഷയും കഴിഞ്ഞ് കുട്ടംകൂടി നിന്ന് ഫോട്ടോയെടുക്കാനും, കഥ പറയാനും കുറേ സമയം ചെലവഴിച്ചതും, ഏറ്റവുമൊടുവിൽ കണ്ണീരില്ലാതെ വേദന മനസിൽ ഒളിപ്പിച്ച് യാത്ര പറഞ്ഞതും ...... ചിത്രങ്ങളായി കാലങ്ങൾ കഴിഞ്ഞിട്ടും
മനസിൽ സൂക്ഷിക്കുന്നതും അതുകൊണ്ടുതന്നെ. അമ്മു , ഇപ്പോൾ സന്തോഷത്തിലാണ്. അവളുടെ സങ്കൽപ ലോകത്തിലെ സ്വപ്നങ്ങളെ തടസപ്പെടുത്തുവാൻ തനിക്ക് ഒരിക്കലും ആവുകയില്ല. യാഥാർത്ഥ്യത്തെ അവളും ഉൾകൊള്ളും. അവസ്ഥാന്തരങ്ങൾ മാറിമറയും . പക്ഷേ ഓർമകൾക്ക് മരണമില്ല. മറക്കേണ്ടത് മറക്കാനും ഓർക്കേണ്ടത് ഓർമ്മിക്കുവാനും കഴിയുമ്പോഴും തിരിച്ചറിയിക്കപ്പെട്ടത് ഒന്നു മാത്രമാണ് . കോളേജുകൾ ഇപ്പോഴും പ്രണയത്തിൽ തന്നെയെന്നത്.
മനസിൽ സൂക്ഷിക്കുന്നതും അതുകൊണ്ടുതന്നെ. അമ്മു , ഇപ്പോൾ സന്തോഷത്തിലാണ്. അവളുടെ സങ്കൽപ ലോകത്തിലെ സ്വപ്നങ്ങളെ തടസപ്പെടുത്തുവാൻ തനിക്ക് ഒരിക്കലും ആവുകയില്ല. യാഥാർത്ഥ്യത്തെ അവളും ഉൾകൊള്ളും. അവസ്ഥാന്തരങ്ങൾ മാറിമറയും . പക്ഷേ ഓർമകൾക്ക് മരണമില്ല. മറക്കേണ്ടത് മറക്കാനും ഓർക്കേണ്ടത് ഓർമ്മിക്കുവാനും കഴിയുമ്പോഴും തിരിച്ചറിയിക്കപ്പെട്ടത് ഒന്നു മാത്രമാണ് . കോളേജുകൾ ഇപ്പോഴും പ്രണയത്തിൽ തന്നെയെന്നത്.


ഗതകാല കോളേജ്സ്മരണകൾ വെറും വെറുതേ ഓർമ്മിപ്പിച്ചു.
ReplyDelete