ഉണ്ണികളെ ഒരു കഥ പറയാം


       ''ഈ പാഴ്മുളം തണ്ടു പൊട്ടുംവരെ
        ഈ ഗാനമില്ലാതാകും വരെ
         കുഞ്ഞാടുകൾക്കെന്നും
         കൂട്ടായിരിക്കുവാൻ ഇടയന്റെ
         മനമാകുമീ പുല്ലാങ്കുഴൽനാഥമായി ''

അനാഥബാല്യത്തിന്റെ വേദനകൾക്ക് മറ്റെന്തിനേക്കാളുംനൊമ്പരമുണ്ടാകുമെന്ന്  പ്രേക്ഷക ഹൃദയത്തെ മനസിലാക്കിയ സിനിമയാണ് കമൽ സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ 'ഉണ്ണികളെ ഒരു കഥ പറയാം'.സിനിമ കണ്ടിറങ്ങിയവരുടെ കണ്ണും മനസ്സും നിറഞ്ഞിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും വളരേയേറെ മാറ്റങ്ങൾ ഉൾകൊണ്ട് പുറത്തിറങ്ങുന്ന ചിത്രങ്ങൾക്ക് ഇന്ന് എത്രമാത്രം ജനപ്രീതിയാർജിക്കാൻ സാധിക്കുന്നുണ്ടെന്നുള്ളത് ചിന്തിക്കേണ്ടതാണ്. 'ന്യൂ ജനറേഷൻ' എന്ന ഒരൊറ്റ പദത്തിന്റെ കീഴിൽ സിനിമ മേഖലയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ നിരവധിയാണ്. സിനിമ കണ്ടിറങ്ങുമ്പോൾ മാത്രം ഓർത്തിരിക്കുന്ന കഥകളും പാട്ടുകളും  ഉൾച്ചേർത്തിട്ടുള്ള അതിഭാവുകത്വം നിറഞ്ഞ ഒന്നാകുന്നുഇന്നത്തെ സിനിമകൾ.
             അനുവാചക ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന പുല്ലാങ്കുഴൽനാഥം പ്രേക്ഷക ഹൃദയത്തിലേക്ക് ഉൾചേർക്കാൻ കഴിവുള്ള സംവിധായകർ ന്യൂ ജനറേഷൻ സിനിമയിൽ ഉണ്ടങ്കിലും industry യിൽ അവർക്ക് പിടിച്ചു നിൽക്കാൻ ചില ലൊട്ടുലൊടുക്കുവിദ്യകൾ അറിയേണ്ടതും അനിവാര്യമായി തീർന്നിരിക്കുന്നു .മോഹൻലാലിന്റെ അഭിനയജീവിതത്തിലെ അതി പ്രാധാന്യമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു 'ഉണ്ണികളെ ഒരു കഥ പറയാം' എന്ന സിനിമയിലെ എബി എന്ന കഥാപാത്രം. തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെ സംരക്ഷകനായ എബി തന്റെ ജീവിതത്തിൽ  അനുഭവിച്ച അനാഥത്തിന്റെ വേദനകളിൽ നിന്നും കുട്ടികളുടെ സംരംക്ഷകനായി മാറുന്നു. കുട്ടികൾക്കൊപ്പം അതിജീവനത്തിന്റെ പാതകൾ താണ്ടുന്ന കഥാപാത്രത്തിന്റെ മരണം അനുവാചകനിൽ ഉണ്ടാക്കുന്ന വേദനയുടെ ത്രീവത വളരെ വലുതാണ്. സിനിമയിലെ title ൽ ഉൾചേർത്തിരിക്കുന്നതും climax ൽ മുള്ള പാട്ടിന്റെ ഈരടികൾക്ക് ഈ സിനിമയെ വലിയ രീതിയിൽ വിജയിപ്പിക്കുന്നതിന് സാധിച്ചിട്ടുണ്ട്.
     കുടുംബ ബന്ധത്തിന്റെ ത്രീവത പ്രമേയമാക്കി പുറത്തിറങ്ങിയ  'ജേക്കബിന്റെ സ്വർഗരാജ്യം' എന്ന സിനിമയിലൂടെ ഉണ്ണികളെ ഒരു കഥ പറയാം എന്ന പാട്ട് വീണ്ടും  പുനരാവിഷ്കരിക്കപ്പെട്ടപ്പോൾ  ഈ ഈരടികൾക്ക് പ്രേക്ഷക ഹൃദയത്തിൽ എത്ര പ്രാധാന്യമുണ്ടായിരുന്നുവെന്ന് വെളിവാക്കപ്പെട്ടതാണ്. ഇടയന്റെ പുല്ലാങ്കുഴൽനാഥവും, മേച്ചിൽപ്പുറങ്ങൾ തേടിയുള്ള യാത്രയും അതിജീവനത്തിന്റെ പുതിയ പാതകൾ ആകുന്നു.
       'കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ ' മുതലുള്ള കമലിന്റെ സിനിമകൾക്ക് Sentimentl ന്റെയും realism ത്തിന്റെയും ഒരു mixture സൃഷ്ടിക്കാൻ സാധിക്കുന്നതും അതുകൊണ്ടുതന്നെ. കമലിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങുന്ന 'ആമി' എന്ന സിനിമയേക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളെ ഒഴിച്ചു നിർത്താൻ കഴിയാത്തതും സംവിധായകന്റെ മുൻ വിധികൾ ഇല്ലാത്ത ഇത്തരം സിനിമകൾ ഉള്ളതുകൊണ്ടു മാത്രമാണ്. മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായി പുറത്തിറങ്ങുന്ന ചിത്രത്തിൽ മാധവിക്കുട്ടിയുടെ ജീവിതവും കൃതികളുമാണ് പുനരാവിഷ്കരിക്കുന്നത് .
     '' പാടാത്ത പാട്ടിന്റെ ഈണങ്ങളെ
        തേടുന്ന കാറ്റിന്റെ, ഓളങ്ങളിൽ
       ഉള്ളിന്റെയുള്ളിലെ നോവിന്റെ
       ഒരു നാളിൽ സംഗീതമായി "
മനസിന്റെ വേദന ഉൾച്ചേർക്കുന്ന ഇത്തരം പാട്ടുകളും യാഥാർത്ഥ്യജീവിതവുമുൾകൊണ്ട പുതിയ സിനിമയുടെ വരവിനെ അതു കൊണ്ടു തന്നെ നമ്മുക്ക് പ്രതീക്ഷയോടു കൂടി തന്നെ വരവേൽക്കാം.      

Comments