ആമിയോപ്പു
ചില വാക്കുകൾ അങ്ങനെയാണ് മനസിൽ തട്ടി നിൽക്കും..... ആമി.... സ്വപ്നം കാണാൻ തോന്നിക്കുന്ന, അതിലുപരി മനസിനുള്ളിതിനെ പുറമേ കാണിക്കാൻ വിഹ്വലതപ്പെടുന്നവർക്കിടയിൽ പെണ്മയുടെ സ്വത്യത്തെ യഥാതഥമായി ആവിഷ്കരിച്ച പേര്. ആംഗേലയ സാഹിത്യത്തിൽ ആമി കമല ദാസും മലയാളത്തിൽ അവർ മാധവിക്കുട്ടിയും, കമല സുരയ്യയും ഒക്കെയാണ് . ജീവിതത്തിലും കഥയിലും പ്രണയം കൊണ്ടു പൂത്തുലഞ്ഞു നിന്ന മാധവിക്കുട്ടിയെന്ന ആമിയോപ്പു ആറു പതിറ്റാണ്ടുകാലം മലയാളിയെ അനുഭവിപ്പിച്ചത് ആത്മ സൗന്ദര്യത്തിന്റെ വിവിധ ഭാവങ്ങളെയായിരുന്നു. പത്താം വയസിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഥയെഴുതി വായനക്കാരെ അമ്പരപ്പിച്ചു കളഞ്ഞ നാലപ്പാട്ടെ കമല എന്ന പെൺകുട്ടി കഥയുടെ പുതുവഴികളിൽക്കൂടി സഞ്ചരിക്കുന്നത് കണ്ട് പാരമ്പര്യവാദികൾ മൂക്കത്ത് വിരൽ വെച്ചു. മാത്യത്വത്തിന്റെ കവയിത്രി ബാലാമണിയമ്മയുടേയും, മാത്യഭൂമി മാനേജിങ് എഡിറ്റർ വി.എം നായരുടേയും മകൾ ഇങ്ങനെയൊക്കെ എഴുതാൻ പാടുണ്ടോ എന്നവർ ചോദിച്ചു. അവരുടേ ഉന്മാദമാണ് അവരെക്കൊണ്ട് ഇതൊക്കെ എഴുതിപ്പിക്കുന്നതെന്നവർ രഹസ്യമായും പരസ്യമായും വിമർശിച്ചു. യഥാർത്ഥത്തിൽ കഥയും ജീവിതവും എവിടെയാണ് വേർപിരിയുന്നതെന്നും, അതിനിടയിലെ അതിർ രേഖ എവിടെയാണെന്നും മാധവിക്കുട്ടിക്ക് അറിയില്ലായിരുന്നു.
എന്റെ കഥയിലെ ആമിയേക്കാൾ നിസഹയായിരുന്നു കൊൽക്കത്ത നഗരത്തിന്റെ ആമി.പുന്നയൂർക്കുളത്തെ കാവുകളേയും നീർമാതപ്പൂക്കളേയും നാലപ്പാടു തറവാടിനെയും ഇന്നും ഓർമകളിൽ വന്നു നിറയുന്നത് അതുകൊണ്ടുതന്നെ .നീലാബരി ഒരു രാഗമല്ല ചത്തുപോയ പ്രേമമാണെന്നും, രുഗ്മിണിന്മാരെ കാണാതെ പോകുന്ന ഹ്യദയശൂന്യരാണ് നമ്മളൊക്കെയെന്നും ഇന്നും അവർ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു .വിവാദങ്ങൾ സൃഷ്ടിക്കുന്നവർ ഒരു വട്ടമെങ്കിലും അവരുടെ രചനകൾക്കിടയിലൂടെ കണ്ണോടിക്കണം.നീർമാതളത്തിന്റെ മണവും ചൂരുമുള്ള ഇളങ്കാറ്റിന്റെ അനുഭൂതി അറിയാതെയാണെങ്കിലും ഉള്ളിൽ നിറയും. വരികളിലെ കാവ്യഭംഗിയും അനുഭവങ്ങളിലെ കഥന ഭംഗിയും ഉള്ളിൽ നിറയുന്ന രചനകൾ . ഒരിക്കൽ മാധവിക്കുട്ടി പറഞ്ഞു 'പ്രകടമാക്കാനാവത്ത സ്നേഹം നിരർത്ഥകമാണ്, ക്ലാവു പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും'. നിലയ്ക്കാത്ത പ്രണയത്തിന്റെ ദാസിയായി സ്വയം വിശേഷിപ്പിച്ച മാധവിക്കുട്ടി അങ്ങനെ എക്കാലത്തേയും പ്രണയ മാത്യകയുമായി .
സ്വയം കണ്ടെത്തിയ വഴിയെ അവർ നടന്നു. പിന്നിട്ട വഴികളിൽ അനശ്വരതയുടെ അലുക്കുകളായി നിൽക്കുന്ന അക്ഷരക്കൂട്ടങ്ങളെ സൃഷ്ടിച്ചു. വഴിമാറി നടന്ന അവരുടെ സാഹിത്യ ജീവിതത്തെ അപവാദങ്ങൾ പൊതിഞ്ഞപ്പോൾ അതിനെയെല്ലാം മൂടൽമഞ്ഞുപ്പോലെ നീക്കി കളയാൻ അവർക്കു കഴിഞ്ഞു. പറയാനുള്ളത് ആരേയും ഭയക്കാതെ പുരുഷനേക്കാൾ ധൈര്യത്തോടെ കമല പറഞ്ഞു. അനുഭവങ്ങളെല്ലാം ഇങ്ങനെ വിളിച്ചു കൂവരുതേ കമലേ എന്ന് മറ്റുള്ളവർ ഉപദേശിച്ചത് കുറച്ചൊന്നുമല്ല, തന്റേടിയോ ധീരയോ ആയിരുന്ന ഒരെഴുത്തുകാരിയായിരുന്നില്ല ആമി. ഹൃദയശുദ്ധിയുള്ള സ്നേഹധനയായ നാട്ടിൻ പുറത്തുകാരി മാത്രമായിരുന്നു അവർ. കാലത്തിനെ ഒരോ കഥയുടേയും അവസാന വരിയോളം അതി മനോഹരമായി നൃത്തം ചവിട്ടിച്ച മറ്റൊരു എഴുത്തുകാരിയുണ്ടോ എന്ന് ഇപ്പോൾ ചോദിച്ചാലും ഞാൻ സമ്മതിച്ചു തരില്ല. അങ്ങനെയങ്ങനെ സ്നേഹത്തെക്കുറിച്ചും, നിഷേധത്തെക്കുറിച്ചും, ജീവ സഹജമായ സകലതിനേക്കുറിച്ചും എത്രയോ എഴുതിയിട്ടും അവരെ വെറുക്കുന്നവരുണ്ട്. കമല അടിമുടി സൗന്ദര്യമാണെന്ന് പറഞ്ഞത് സുഗതകുമാരി യാണ് .വിവാദങ്ങളായും സദാചാരത്തിന്റെ പേരും പറഞ്ഞ് ആക്ഷേപിച്ചവർക്കിടയിൽ വീണ്ടും തുലിക എടുത്തു കൊണ്ടാണ് അവർ മുന്നോട്ടുവന്നത് . ഒരു സ്ത്രീയുടെ തുറന്നു പറച്ചിലിന്റെ ധൈര്യത്തിനു മുന്നിൽ പ്രമാണിമാർ പകച്ചുപോയി. ഒരു സ്വപ്ന നാടകയേപ്പോലെ സഞ്ചരിക്കുകയും, താൻ കാണുന്ന സ്വപ്നങ്ങൾ യഥാർത്ഥ്യമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ മാധവിക്കുട്ടിയുടെ മാത്രം സ്വന്തമാണ് . വീണു കിടന്നിരുന്ന മഴ നനഞ്ഞ ചുവന്ന പൂക്കളെ നോവിക്കാതെ ആ വഴിയിലൂടെ അവർ നടന്നകന്നു ..... പ്രേമത്തെ സ്നേഹിച്ചു കൊണ്ട് ....... പ്രേമത്തിൽ ജീവിച്ചു കൊണ്ട് .
''യാത്ര പറഞ്ഞു പോയതിനു ശേഷവും പടിവാതിൽക്കൽ അവരോരുത്തരും
ഒരു നിമിഷം തങ്ങിനിൽക്കുന്നു"
എന്തോ ഓർത്തെന്നപ്പോലെ അവർ തിരിഞ്ഞു നോക്കുന്നു .പക്ഷേ അവർ മടങ്ങുന്നില്ല ...... ഒരിക്കലുമവർ മടങ്ങുന്നില്ല'' .

Excellent work keerthy👏👏👏
ReplyDeleteThnkuu Archaaa
ReplyDelete