മിഠായിത്തെരുവിലൂടെ ......
കോഴിക്കോടിന്റെ ഓരോ കാറ്റിലും തലശ്ശേരി ബിരിയാണിയുടേയും, സുലൈമാനിയുടേയും, കായ വറുത്തതിന്റെയും സുഗന്ധം നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ അത്ഭുതപ്പെടേണ്ടതായി ഒന്നുമില്ല. ഗതകാല ചരിത്ര സാഹിത്യ സ്മരണകൾ ഉറങ്ങി കിടക്കുന്ന 'മിഠായിത്തെരുവിൽ ' നിന്ന് ഒഴുകിയെത്തുന്ന സുഗന്ധമാണത്. തദ്ദേശീയരെയും വിദേശീയരെയും ഒരു പോലെ ആകർഷിച്ച് ആഥിത്യമരുളുന്ന കോഴിക്കോടിന്റെ ഇടനാഴി.. ഒരു പാട് മനുഷ്യർ, ഒരു പാട് കഥകൾ, കഥാപാത്രങ്ങൾ കാഴ്കൾ ഈ തെരുവിലൂടെ കടന്നു പോയി. എല്ലാം കണ്ട് തെരുവ് നഗര ശരീരത്തിൽ നീണ്ടു കിടക്കുന്നു . അറബികളും, പറങ്കികളും, വെള്ളക്കാരുമെല്ലാം വഴിയടയാളങ്ങളിട്ട മധുരവാഹിനിയാണിവൾ . പേരു പോലു തന്നെ ഇരുവശങ്ങളും മധുരമൂറുന്ന ഹൽവ കടകൾ കൊണ്ട് നിറഞ്ഞു നിൽക്കുന്നതാണ് കോഴിക്കോടിന്റെ നഗരഹൃദയമായ മിഠായിത്തെരുവ് .കുടല്ലൂരിൽ നിന്ന് എം.ടി വാസുദേവൻ നായരും, തലയോലപറപ്പമ്പിൽ നിന്ന് കഥയുടെ സുൽത്താനും, മഞ്ചേരിയിൽ നിന്ന് കെ.ടി മുഹമ്മദും, കുഞ്ഞുണ്ണി മാഷും, സജ്ഞയനുമടക്കം സാഹിത്യ ചർച്ചകൾക്കായി ഒത്തുചേരുന്ന ഒരു സായാഹ്ന ചിത്രം ഈ തെരുവിൽ നിന്നല്ലാതെ എവിടെ നിന്നാണ് വീണ്ടെടുക്കാൻ സാധിക്കുക .തലമുറകൾക്ക് ആത്മബന്ധമുള്ള, ഹൃദയത്തിലലിഞ്ഞ ഗൃഹാതുരകതളുടെ തെരുവ് .മിഠായിത്തെരുവ് എന്ന പേരിന് ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. അന്നത്തെ ഈ തെരുവിലെ പ്രധാന കച്ചവടം ഹലുവയായിരുന്നു.അങ്ങനെ മധുരമുള്ള ഇറച്ചി വിൽക്കുന്ന തെരുവ് എന്ന് ഈ സ്ഥലത്തിന് സായിപ്പ് പേരിട്ടു. സ്വീറ്റ് മീറ്റ് എന്നതിൽ നിന്നും എസ് എം സ്ട്രീറ്റ് എന്നും അതിന്റെ മലയാള രൂപമായ മിഠായിത്തെരുവ് എന്ന പേരും രൂപം കൊണ്ടു. തകർച്ചകൾക്കും കോട്ടങ്ങൾക്കുമിടയിൽ ഒരോ മലയാളിയും ഈ മധുര വാഹിനിയെ മനസിൽ സൂക്ഷിച്ചു. ഒരു പാടു കാലത്തെ പ്രതീക്ഷകൾക്കും ചർച്ചകൾക്കുമൊടുവിൽ മിഠായിത്തെരുവ് ഫേസ്മസാജും, പുട്ടിയും ഒക്കെയിട്ട് പൈത്യകത്തെരുവായി പുനരുജ്ജീവിച്ചിരിക്കുകയാണ്.കേരള ത്തിന്റെയും പ്രത്യേകിച്ച് കോഴിക്കോടിന്റെയും സഞ്ചാര ഭൂപടത്തിൽ ഇനി മിഠായിത്തെരുവിന്റെ പേരിന് കൂടുതൽ ശോഭയേറും. ഇന്നും മലയാളികൾക്ക് ഒരു തെരുവിന്റെ കഥയേ ഹ്യദിസ്ഥമായുള്ളൂ.അത് മിഠായിത്തെരുവിന്റെ കഥയാണ് .മിഠായിത്തെരുവിന്റെ മിടിപ്പുകളെ ഊടും പാവുമാക്കി എസ്.കെ പൊറ്റെക്കാട് നെയ്ത കഥ. തെരുവിന്റെ സൗന്ദര്യവത്കരണ, നവീകരണ സാഫല്യത്തിന് ഇരുപതു വർഷത്തെ കാത്തിരിപ്പിന്റെ ദൈർഘ്യമുണ്ട്. വലിയ തീപ്പിടത്തങ്ങൾക്കും, സുരക്ഷാ പ്രശ്നങ്ങൾക്കും ,വാഹനത്തിരക്കും വീർപ്പുമുട്ടിച്ചിരുന്ന തെരുവിനെ അത്തരം പ്രശ്നങ്ങളിൽ നിന്ന് വിമുക്തമാക്കാൻ കൂടിയുള്ള നവീകരണ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത് .കോഴിക്കോട്ടുകാർക്കു മാത്രമല്ല ഏതൊരു മലയാളിക്കും അഭിമാനർഹമായ നിമിഷംകൂടിയാണ് ഇത് .ഒരു ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങളെ ഈ തെരുവിൽ നിന്ന് വീണ്ടെടുക്കാം. മാനാഞ്ചിറയെയും തളിയേയും, പാളയംപ്പള്ളിയേയും, വലിയങ്ങാടിയേയും ബന്ധിപ്പിക്കുന്ന നാഡീഞരമ്പാണ് ഇവൾ. സുസ്മേരവദനായ കഥാകാരൻ എല്ലാത്തിനും സാക്ഷിയായി നില നിൽക്കുന്നു .സായ്പ്പ് മധുരമുള്ള ഇറച്ചിയെന്നു വിളിച്ച ഹൽവായുടെ ഒന്നോ രണ്ടോ കടകളാണ് ഇന്നുള്ളത് .ഇവിടുത്തെ പ്രധാന കച്ചവടം തുണിത്തരങ്ങൾ തന്നെ... മൊട്ടുസൂചി മുതൽ എന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം തെരുവിൽ സുലഭം. മാൾ സംസ്കാരത്തിന്റെ പാതയിൽ മനം മയങ്ങുന്ന മറുനാടൻ മലയാളികൾ പാരമ്പര്യത്തിന്റെ ഋതുഭേദങ്ങളെ പുതിയ മാനം നൽകി പരിപ്പാലിക്കുന്ന ഈ തെരുവിലൂടെ ഒരു വട്ടമെങ്കിലും കടന്നു പോകേണ്ടതാണ്. എന്തെന്നാൽ ഇവിടെ പഴമയും ,പുതുമയും, ചരിത്രവും കൂടിച്ചേരുന്നു. കോഴിക്കോടൻ തനിമയെ ഇഷ്ടപ്പെടുന്നവർ എല്ലാരും ഏറ്റെടുത്ത ഈ ഈരടികളും ഇതിന് ദൃഷ്ടാന്തം തന്നെയല്ലെ .
" ഖൽബിൽ തേനോഴുകണ കോയിക്കോട്
കടലമ്മ മുത്തണ കര
കോയിക്കോട്
ഹൽവ മനസുള്ള ഈ കോയിക്കോട്
വേണേ കണ്ടോളീ ... ചങ്ങായി നമ്മുടെ കോയിക്കോട് "
( വാൽകഷ്ണം: കണ്ടത് മനോഹരം കാണാത്തത് അതി മനോഹരം എന്നാണല്ലോ . മാത്യഭൂമി എഡിറ്റോറിയലടക്കം ഒരു പരന്ന വായനയിൽ നിന്നും കോഴിക്കോടുക്കാരയി അഹങ്കരിക്കുന്ന അക്ഷയ, ആശ്രയ എന്ന സുഹ്യത്തുകളിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങൾ )
" ഖൽബിൽ തേനോഴുകണ കോയിക്കോട്
കടലമ്മ മുത്തണ കര
കോയിക്കോട്
ഹൽവ മനസുള്ള ഈ കോയിക്കോട്
വേണേ കണ്ടോളീ ... ചങ്ങായി നമ്മുടെ കോയിക്കോട് "
( വാൽകഷ്ണം: കണ്ടത് മനോഹരം കാണാത്തത് അതി മനോഹരം എന്നാണല്ലോ . മാത്യഭൂമി എഡിറ്റോറിയലടക്കം ഒരു പരന്ന വായനയിൽ നിന്നും കോഴിക്കോടുക്കാരയി അഹങ്കരിക്കുന്ന അക്ഷയ, ആശ്രയ എന്ന സുഹ്യത്തുകളിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങൾ )



സുന്ദരമായ വാക്കുകൾ കോർത്തിണക്കി മിഠായിത്തെരുവിനെ അലങ്കരിച്ചിരിക്കുന്നു.
ReplyDeleteതുടരെ എഴുതൂൂ!!!!!
താങ്കളുടെ പ്രോസാഹനത്തിന് ഒരു പാട് നന്ദി ....കോളാമ്പി ഞാൻ visit ചെയ്തു. കുഞ്ഞുവാവയുടെ വരവിനേക്കുറിച്ചുള്ളBlog മാത്രമേ വായിക്കാൻ പറ്റിയുളൂ... ഒരു തുടക്കകാരിയായ എനിക്ക് comment ഇടാൻ പറ്റാത്ത രീതിയിലുള്ള എഴുത്ത് .
ReplyDeleteമനോഹരം...എനിക്ക്
ReplyDeleteഅറിയാത്ത നാടാണ് . പക്ഷെ വായിച്ചപ്പോൾ ഞാനും ഒരു
കോഴിക്കോട്ടുകാരൻ ആയത് പോലെ .. .