ആർത്തവം അതിരുകൾ ഭേദിക്കുമ്പോൾ
ആർത്തവകാലത്തു അമ്പലത്തിൽ കയറിയെന്ന അവകാശവാദമുന്നയിച്ച പെൺകുട്ടിയുടെ ഫേസ്ബുക് പോസ്റ്റും അതെ തുടർന്നുണ്ടായ വിവാദങ്ങളുംമാത്രമല്ല ഓൾ നമ്മുടെ നാട്ടുകാരിയതും പിന്നെ ഈ വാർത്ത വളരെ വാചാലതയോടെ അമ്മൂമ്മടെയോട് സംസാരിച്ചുകൊണ്ടി രുന്ന അപ്പുറത്തെ വീട്ടിലെ വല്യമ്മച്ചിയുടെ ചില സംസാരങ്ങളുമാണ് ഇത്തരം ഒരെഴുത്തിലേക്ക് മനസിനെ നയിച്ചത്.'' ഒന്നും പറയെണ്ടാന്നെ ഇപ്പോളത്തെ പെൺപിള്ളേരെ...... ഇതുങ്ങളൊക്കെ എന്തുകണ്ടിണ്ട് അന്നോ എന്തോ '' എന്നു തുടങ്ങി വല്യമ്മച്ചിമാർടെ നാട്ടുവർത്തമാനം കേൾക്കാൻ പൊതുവെ ഇഷ്ടമുള്ള എനിക്ക് എട്ടിന്റെ പണി കിട്ടിയരീതിയി ലേക്ക് കാര്യം കടക്കുന്നു എന്നറിഞ്ഞപ്പോൾ പതിയെ മുങ്ങാൻതുടങ്ങിയ എന്നെ അവിടെ പിടിച്ചിരുത്തി രണ്ടുപേരും കൂടി പഴംകഥകളുടെ കെട്ടഴിച്ചത്. അമ്പോറ്റിയമ്മ (അമ്മൂമ്മ )ടെ വക അടക്കവും ഒതുക്കവും ഉള്ള പെണ്ണുങ്ങൾ എങ്ങനെയാന്ന് കേട്ടു തഴമ്പിച്ച എനിക്ക് ഇതിൽ കൂടുതൽ എന്ത് എന്ന ഭാവത്തിൽ ചെവി കൊടുക്കാതെ ഒരു കള്ളചിരിയോടെ ഇരിക്കുമ്പോൾ അപ്പുറത്തെ വീട്ടിലെ valyaamchi ടെ വക ഒരു ഡയലോഗ് വീണത്.... ''ഇപ്പൊ കുത്തല്ലേ എല്ലാരും..... ഓരോകുന്ത്രണ്ടാം വന്നേ പിന്നെ പെണ്പിള്ളേര്ക്ക് തുണി ഇല്ല ..... നാണോം ella.. ''
സത്യം പറഞ്ഞാ നിങ്ങൾ ഇപ്പോളത്തെ കുട്ടികൾക്ക് മനസിൽ ആകഞ്ഞിട്ട് ആണ് എന്നു പറഞ്ഞു വല്യമ്മ ക്ഷേത്രം ത്തിലെ ആചാരങ്ങളെ കുറിച്ച് വിശദമായി വിവരിച്ചു തുടങ്ങി. കഥകളുടെ വലിയ ഏടിൽ നിക്കുള്ള പകുതിച്ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും അതിൽ പകുതി സംശയങ്ങളും ബാക്കിയായി എന്നുള്ളത് സത്യം.വീട്ടിൽ കുടംബക്ഷേത്രം ഉള്ളതുകൊണ്ട് കുട്ടികാലം മുതലേ ആർത്തവകാലത്തു പുറത്തുമാറി ഇരിക്കുന്ന പതിവും തീണ്ടാരികുളിയും എല്ലാം പാലിച്ചുപോരുന്നതിനാൽ ഇത്തരം ആചാരങ്ങൾ പൂർണമായും ഞാൻ തള്ളിക്കളയാറില്ല. എങ്കിലും എന്തോ രഹസ്യമായി ഇത് പൊതുവെ ആണുങ്ങളിൽ നിന്നും മറച്ചുപിടിക്കുന്നതിന് എതിരുമാണ്. കുട്ടിക്കാലത്തു അമ്മ ചേട്ടനോട് അവളെ തൊടരുത് എന്നു മാത്രമേ പറയാറുള്ളൂ. അതെന്താ എന്നു ചോദിക്കുന്ന ചേട്ടന് അമ്മ അവൾക്കു സുഖമില്ല എന്ന ഒരൊറ്റ മറുപടിയിൽ ഒതുക്കിരുന്നു. ഞാനക്കാട്ടെ വലിയ ഏതാണ്ട് സംഭവിച്ച മാതിരി ഒളിച്ചിരിക്കും. ഇപ്പൊ ആകട്ടെ ഞാൻ ആദർശം പറയുമ്പോ അമ്മ പറയും... കെട്ടിക്കറായി എന്നു കരുതി നീ ഒത്തിരി അങ്ങ് വിളയെല്ലന്നു. അമ്മയുടെ കവിളിൽ ഒരു നുള്ള് കൊടുത്തു ' why should boys have all the fun' എന്ന് പറഞ്ഞു ഞാൻ ഓടികളയും. എങ്കിലും ആർത്തവകാലത്തു അമ്പലത്തിൽ കയറുന്നതിനു ഞാൻ എതിരാണ്. എന്തെനന്നാൽ എന്റെ മനസ് അതിനു ഒരിക്കലും തയാറല്ല എന്നു തന്നെ. ചില അന്ധവിശ്വാങ്ങൾ എന്ന് പറയുന്നവരോട് ഞാൻ ഇത്ര മാത്രമേ പറയാറുള്ളൂ. ക്ഷേത്രം ഒരു ഊർജസ്രോതസ് ആണ് എന്ന് നാം ആദ്യം തിരിച്ചറിയണം. ക്ഷേത്രമര്യാദകളും ആചാരങ്ങളും ഹിന്ദു മതവിശ്വാസികൾക്ക് പൂർണ്ണമായി അറിയില്ല എന്നുള്ളത് ഒരു വസ്തുത ആണ്. ഇത് മനസിൽ ആക്കുകയാണ് എങ്കിൽ പകുതി സംശയങ്ങൾക്കുള്ള ഉത്തരമായി. ക്ഷേത്രത്തിൽ അവിടുത്തെ പ്രതിഷ്ഠ യാണ് ഉയർന്നിരിക്കുന്നത്. നമ്മളാരും ഈ ദേഹമല്ല ദേഹി യാണ് എന്നും ആത്മാവാണ് ഉയർന്നിരിക്കുന്നത് എന്നും ദേഹം വെറുമൊരു ഇരിപ്പിടം മാത്രമാന്നെന്നു നമ്മളെ ഓര്മിപ്പിക്കുന്നതിനും ആത്മാവിനെ നമസ്കരിക്കുന്നതിനും ക്ഷേത്രദർശനം ഉപകരിക്കും എന്നർത്ഥം. ആർത്തവകാലത്തു സ്ത്രീ കളുടെ ശാരീരിക ഊഷ്മാവിൽ വ്യതാസം വരും. ഈ ശരീരോഷ്മാവിന്റെ വ്യതാസം ദേവബിംബംത്തിലും സ്വധീനിക്കും. ഇത് വിഗ്രഹത്തിലെ ചൈതന്യത്തിൽ വ്യത്യാസം വരുത്തും. അമ്പോറ്റി അമ്മ പറഞ്ഞു തന്നതും ഞാൻ മനസ്സിൽ ആക്കിയതും ആയ കാര്യങ്ങൾ മാത്രമാണിത്. ഇതിനെ എതിർക്കുന്ന അഭിപ്രായങ്ങൾ ഉണ്ടെന്നുള്ളത് ഞാൻ സമ്മതിക്കുന്നു. പക്ഷെ എനിക്ക് ക്ഷേത്ര ദർശനം വലിയ പോസിറ്റീവ് എനർജി നൽകാറുണ്ട്. പുലര്കാലത്തു അമ്പലത്തിൽ കുളിച്ചു തൊഴുമ്പോൾ, ചന്ദനം തൊടുമ്പോൾ, പ്രദിക്ഷീണം വെക്കുമ്പോൾ, ഒരുപോസിറ്റീവ് എനർജി ഉണ്ടാകാറുണ്ട്, അതൊക്കെ കൊണ്ടുമാകാം ഞാൻ ആർത്തവകാലത്തു അമ്പലത്തിൽ കയറുന്നതിൽ ഇഷ്ടപെടാത്തത്. തൊട്ടുകൂ ടായ്മയുടെ അനിശിത്തിൽ നിന്നും നാം എന്തു മുന്നേറിയിരിക്കുന്നു. എന്നാൽ ആർത്തവം ഒരു തെറ്റായി കാണുന്ന രീതികളെ ഒരിക്കലും അനുകൂലിക്കുന്നുമില്ല. ഒരു പക്ഷെ ആർത്തവകാലത്തു പെൺകുട്ടികൾ അമ്പലത്തിൽ കയറുന്ന കാലം വിദൂരമല്ല. പക്ഷെ വിശ്വാസങ്ങളെ വളരെ വേഗം തുടച്ചു മാറ്റാൻകഴിയില്ല. അതിനുമൊക്കെ മുന്പേ മാറ്റം വരണ്ടേ പലതുമുണ്ട്. ആൺകുട്ടികളിൽ നിന്നുംഇത് തെറ്റായി കരുതി മറച്ചുപിടിക്കുന്ന ശീലം മാറേണ്ടതല്ലേ. ശാരീരികമാറ്റങ്ങൾ പ്രകൃതി അവൾക്കായി ഒരുക്കിയിരിക്കുന്നെ യാണ്. പെണ്ണിനെ ശരീരമായി കാണാതെ എല്ലാ ആദരവോടും കാണാൻ ആൺകുട്ടികൾക്ക് സെക്കന്ററി തലം മുതൽ ലൈംഗിക വിദ്യാഭ്യാഭാസം നൽകേണ്ടത് അനിവാര്യം ആണ്. മാതൃത്തത്തിന്റെ തീവ്രതയും മുലപ്പാലിന്റെ മാധുര്യവും, പേറ്റുനോവിന്റെ കാഠിന്യവും അവനെ പറഞ്ഞു മനസ്സിൽ ആക്കൂ.... എങ്കിൽ അമ്മയെ, സഹോദരിയെ, ഭാര്യയെ അവനു തിരിച്ചറിയാൻ സാധിക്കും.
ആചാരങ്ങളും അനുഷ്ടാനങ്ങളും ഒരു നാടിന്റെ സംസ്കാരത്തോടും പഴമയോടും ചേർന്നു നിൽക്കുന്നതാണ്. പാരമ്പര്യത്തോടു വൈകാരികമായൊരു ബന്ധം ഏതൊരു സമൂഹത്തിനും ഉണ്ടാകും. അതിരുകൾ ഭേദിക്കുക ഉടനടി സാദ്യമല്ല.... വ്യത്യസ്ത കാഴ്ചപ്പാടുകളെ സങ്കർഷങ്ങൾ ആക്കാതെ ചിന്തിക്കുന്നതിലാണ് മാറ്റങ്ങൾ യഥാർത്ഥമാകുന്നത്.

Comments
Post a Comment