ഒരാൾകൂടി.....
''ഇപ്പോൾ ഞാൻ മനസിലാക്കുകയാണ്
നിന്നെ മറക്കുകയെന്നാൽ മൃതിയാണെന്ന്
ഞാൻ നീ മാത്രമാണെന്ന്''-നന്ദിത
വളരെ യാദൃച്ഛികമായി ജീവിതത്തിലേക്ക്
കടന്നു വരുന്നവരാണ് പലരും. മറ്റുള്ളവർ പറഞ്ഞുകേട്ട്..അതുമല്ലെങ്കിൽ വെറുമൊരു പരിചയപെടലിൽ നിന്ന്
ഉടലെടുക്കുന്ന ആത്മബന്ധങ്ങൾ. വെറുമൊരു വായനയ്ക്കിടയിൽ... വല്ലതും
പരതി നടക്കുന്നതിനിടയിൽ ... കണ്ണുടക്കി
വീഴ്ത്തിയ ചില മനുഷ്യ
ജീവിതങ്ങൾ. അവരെകുറിച്ചോർത്ത് കാടുകയറുന്നത് ഒരു സാധനയാണ്.
തൂലികയിലേക്ക് അക്ഷരങ്ങൾ വീണു കിട്ടണമെങ്കിൽ
വേരുകളിലേക്ക് ആഴത്തിൽ മിന്നൽപ്പിണർ കത്തികയറണം.
നന്ദിത.. പതിവ് തിരച്ചിലിനിടയിൽ കണ്ണിലുടക്കിയ
പേരും മുഖവും. വായിച്ചു തുടങ്ങിയപ്പോൾ
വേദന ബാക്കിയാക്കിയതെന്തിന്. ഒരു
ചോദ്യ ചിഹ്നത്തിലൊളിപ്പിച്ചു നീ കടന്നു
പോയിട്ടും നീ വലിച്ചെറിഞ്ഞ
തൂലികയിലെ അഗ്നിയാണല്ലോ നിന്നിലേക്ക് എന്നെ വലിച്ചടിപ്പിച്ചതും.
നന്ദിത ... ആ പേര് കേൾക്കുമ്പോൾ
ആദ്യം നോക്കേണ്ടത്അവരുടെ മനോഹരമായ ഒരു ചിത്രമാണ്.പിന്നെ
പതിയെ പതിയെ ഓരോ കവിതകളിലേക്കും കണ്ണോടിക്കണം. നന്ദിത കവിത എഴുത്തുമായിരുന്നെന്തുന്നുള്ളത് ആർക്കുമറിയില്ല. കവിതകളെക്കുറിച്ചു മാത്രമല്ല...
അവരെക്കുറിച്ചും ആർക്കുമൊന്നും അറിയുമായിരുന്നില്ല. ഒരു സാരി തുമ്പിൽ ജീവനൊടുക്കാൻ
മാത്രം അവർക്ക് അത്രയേറെ വേദനകൾ ഉണ്ടായിരുന്നുവോന്ന് സ്വയം ചോദിക്കുന്നവരാണ് അവരെ
അടുത്തറിയുന്ന എല്ലാവരും. അവർക്ക് കവിതകൾ ഡയറികുറിപ്പുകൾക്കുള്ളിൽ ഒളിപ്പിച്ചുവെക്കാനുള്ള വെറും അക്ഷരത്തുണ്ടുകൾ മാത്രമായിരുന്നു. പകൽവെളിച്ചം
കാണാതെ തന്നിൽതന്നെ അലിഞ്ഞു ചേരണമെന്ന് അവർ ആഗ്രഹിച്ചതെന്തോ അതായിരുന്നു അവരുടെ കവിതകളും,
ജീവിതവും, മരണവും.നഷ്ട പ്രണയത്തിന്റെ തീവ്ര വേദന ആളിക്കത്തുന്നുണ്ട് നന്ദിതയുടെ കവിതകളിൽ.
അവർ വിവാഹിതയുമായിരുന്നു. അതും നീണ്ട പ്രണയത്തിനു ശേഷമാണ് അവൾ അജിത്തിനെ വിവാഹം കഴിച്ചത്.
ആ വിവാഹമാകട്ടെ ആരോടൊക്കെയുള്ള പ്രതികാരം തീർക്കലായിരുന്നു. അവരുടെ ശിരസ്സിലേറെയും
നോവ് കത്തിജ്വലിച്ചിരുന്നു. ഇടയ്ക്ക് ശാന്തമാകുന്ന മനസ് വഴിതെറ്റി മരണത്തെ പുൽകുന്നുണ്ട്.
അത്ര തീക്ഷ്ണതയോടെ തന്നെ അവർ അത് കവിതകളിലേക്ക് പടർത്തിയിട്ടുമുണ്ട്.
കോഴിക്കോട് ഫാറൂഖ്
കോളേജിൽ
പഠിക്കുന്ന
സമയത്ത്
ജന്മദിനത്തിൽ
തന്റെ
ഡയറിയിൽ
കുറിച്ചിട്ട
വരികൾ
എന്റെ ജന്മദിനം എന്നെ
അസ്വസ്ഥമാക്കുന്നു
അന്ന്
ഇളം നീല
വരകളുള്ള വെളുത്ത കടലാസ്സിൽ
നിന്റെ ചിന്തകൾ പോറി
വരച്ചു
എനിക്ക് നീ ജന്മദിന
സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക
എന്നെ ഉരുക്കുവാൻ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യൻ കെട്ടുപോവുകയും
നക്ഷത്രങ്ങൾ മങ്ങിപോവുകയും ചെയുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകൾക്കും
അനിയന്റെ ആശംസകൾക്കും
അമ്മ വിളമ്പിയ പാൽപായസത്തിനുമിടക്ക്
ഞാൻ തിരഞ്ഞത്
നിന്റെ തൂലികക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ
നിന്റെ തൂലിക
ഒടുവിൽ പഴയ പുസ്തക
കെട്ടുകൾക്കിടയ്ക്കു നിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോൾ
അതിന്റെ തുമ്പിലെ അഗ്നി
കെട്ടുപോയിരുന്നു. (1992 )
സിൽവിയപ്ലാത്തിനൊപ്പം , ആമിയോപ്പുവിനൊപ്പം ഒരു സായ്ഹ്നത്തിൽ
എന്നോടൊത്ത് ഇരുന്നു
സംസാരിക്കാൻ ഞാൻ നിന്നെയും
ക്ഷണിക്കുന്നു നന്ദിത. കാരണം എനിക്ക്
നീയിപ്പോൾ ആരൊക്കെയോയാണ്. എങ്കിലും ... ജീവിതം തോൽപ്പിക്കുമെന്ന്
സ്വയം തോറ്റുകൊടുത്ത് എന്തിനാണ്.




Comments
Post a Comment